Sunday, 8 March 2015

ഇൻസ്റ്റന്റ് അനുഗ്രഹം

പ്രാന്തൻ  വല്ലാത്ത തിരക്കിലാണ് ഇപ്പൊ.  അത് കൊണ്ട്  തന്നെ ബാർ കോഴ, ബീഫ്  പ്രേമം , വാലെന്റൈൻസ്‌  ഡേ, വേൾഡ്  കപ്പ്‌  തുടങ്ങിയ  ചില്ലറ വിഷയങ്ങളെ പറ്റി വല്ലാതെ പ്രതികരിക്കാൻ മുട്ടിയെങ്കിലും സാധിച്ചില്ല. ഒരുവിധ പെട്ട മുട്ടലുകൾ എല്ലാം ഈയിടെയായി അങ്ങനെ ആണ്  - മാറ്റിവെക്കാൻ  സാധിക്കുന്നവ ആണെങ്കിൽ  അങ്ങ്  മാറ്റി വെക്കും. 
ആ  അത്  പോട്ടേ.. പ്രാന്തന്റെ  മുട്ടലുകളേക്കാൾ  മുട്ടൻ  വിഷയങ്ങൾ എത്രയോ ഉണ്ട്..അതേ പറ്റി  സംസാരിക്കാം
.

ദാ  ദിദിന്റെ  മുകളിൽ  കാണുന്ന ഫോട്ടം എന്താണെന്ന്  മനസ്സിലായോ??? അത് തന്നെ.. ആറ്റുകാൽ പൊങ്കാല. നിങ്ങളെ  പോലെ  തന്നെ പ്രാന്തനും ഓർമ്മ വെച്ച കാലം മുതൽ കേൾക്കുകയും ദ്രിശ്യ-പത്ര  മാധ്യമങ്ങളിൽ കൂടി കണ്ടുമൊക്കെ മനസ്സിൽ പതിഞ്ഞ ഒരു സംഭവമാണ് ഇത്.

ഇനി ദിദിന്റെ താഴെ കാണുന്ന ഫോട്ടം നോക്കു..ആ ഫോട്ടത്തിലും തീയും, പുകയും,അടുപ്പും ഒക്കെ ഉണ്ടെങ്കിലും ആർക്കും അത്ര പരിചയം കാണില്ല.



365 ദിവസവും തെരുവിൽ  ആഹാരം ഉണ്ടാക്കി, അവിടെ തന്നെ ഇരുന്ന്  കഴിച്ച്  അതെ തെരുവിൽ കിടന്ന് ഉറങ്ങുന്ന ആളുകളും ഒരർഥത്തിൽ പൊങ്കാല ഇടുക തന്നെ അല്ലെ ?? പൂവിടാനും  വെള്ളം തളിക്കാനും ഒന്നും ഹെലികോപ്ടർ വരുന്നില്ല എന്നല്ലേ ഉള്ളു ?? 
 അവർക്കും കുടുംബത്തിനും കിട്ടാത്ത  അനുഗ്രഹവും സമൃധിയുമൊക്കെ, 364 ദിവസോം  വീട്ടിൽ  സുഖമായി ഇരുന്ന്  ഫുഡ്‌  അടിച്ചിട്ട്  ഒരു ദിവസം റോഡിൻറെ നടുവിൽ പോയി കോപ്രായം കാണിക്കുന്നവർക്ക്  കിട്ടുന്നതിന്റെ പിന്നിലെ ഗുട്ടൻസ്  എന്നതാ????????
ഈ  ദൈവങ്ങളും നമ്മളെ പോലെ പൊങ്കാലയെ പറ്റിയും തെരുവിൽ കിടക്കുന്നവരെ പറ്റിയുമൊക്കെ ന്യൂസ്‌ ചാനലുകളും പത്രങ്ങളും റിപ്പോർട്ട്‌  ചെയ്താലേ അറിയുകയുള്ളോ ???? 

അധികം സമയം ഇല്ലാത്ത കൊണ്ട്  പ്രതികരിക്കാനുള്ള മുട്ടലിനെ വളരെ ബുദ്ധിമുട്ടി അതി ജീവിച്ച്  കൊണ്ട്  പ്രാന്തൻ  നിർത്തുന്നു. 

വാൽകഷ്ണം : പൊങ്കാല ഈ അടുത്ത് കഴിഞ്ഞത്  കൊണ്ടാ അത്  ഉദാഹരണമായി  പറഞ്ഞെ. ആള്കാരെ  ആസ്സ്  ആക്കുന്ന  ഈ ടൈപ്പ്  പരിപാടികൾ  നടത്താൻ  ഒരു മതവും പിറകിലല്ല എന്നാണ് പ്രാന്തന്റെ  ഒരു ഇത് ..