എന്നാ പിന്നെ ഒന്ന് ഉറങ്ങി കളയാം എന്ന് കരുതി കിടന്ന് നോക്കി . ഒരു രക്ഷേം ഇല്ല . കുറച്ച് അധികം നാളുകളായി ഉള്ള ശീലമാണ്. നേരം പര പര വെളുക്കാതെ ഉറങ്ങാൻ പറ്റില്ല. അങ്ങനെ പതിവ് പോലെ തിരിഞ്ഞും മറിഞ്ഞും കുറച്ച് നേരം കിടന്നിട്ട് പ്രാന്തൻ എണീറ്റു. ഒരു സിഗരെറ്റ് കത്തിച്ചിട്ട് ജനലിലുടെ പുറത്തേക്ക് നോക്കി ഇരുന്നു.സാധാരണ ബുധിജീവികള്കൊക്കെ ഇങ്ങനെ ഇരിക്കുമ്പൊ ചില ഭാവനകൾ വരാറുണ്ടെന്ന് കേട്ടിട്ടുണ്ട് . പക്ഷെ പ്രാന്തന് ഭാവനേം വന്നില്ല ഒരു മണ്ണാങ്കട്ട്ടയും വന്നില്ല. ബുദ്ധിജീവി ആകാനുള്ള ശ്രമം തല്കാലത്തെക്ക് ഉപെക്ഷിചിട്ട് പ്രാന്തൻ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില് ഇരുന്നു.
ഇപ്പൊ ഫേസ് ബുക്ക് ആണെല്ലോ പ്രാന്തനെ പോലുള്ള ലക്ഷകണക്കിന് ആള്കാരുടെ അത്താണി. പിറന്ന് വീഴുന്നത് തൊട്ട് കുഴിലൊട്ട് എടുകുനത് വരയുള്ള എല്ലാ കാര്യങ്ങളും ഇവിടാണെല്ലൊ വിളംബരം ചെയ്യപ്പെടുന്നത്. വിവാഹം മുതൽ കൊലപാതകം വരെ നടക്കാൻ ഫേസ്ബുക്ക് കാരണമായിട്ടുണ്ടത്രേ. അങ്ങനെ ഫേസ്ബൂക്കിലൂടി അലഞ്ഞു തിരിഞ്ഞു നടന്നപ്പോ ആണ് നമ്മടെ കൊച്ചു കൊച്ചിയിൽ നടക്കാൻ പോണ ചുംബന മഹാമഹവും, അതിനെതിരെ സദാചാര പോലീസുകാരുടെ ആക്രോശവും, ആ ആക്രോശത്തിനു മറുപടിയായി എതിർ പാർട്ടിയിലെ പുരോഗമനവാദികളുടെ കൊലവിളിയും ഒക്കെ ശ്രദ്ധയിൽ പെട്ടത് .
സത്യം പറയാല്ലൊ, അപ്പൊ പ്രാന്തന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി . പ്രകൃതിയിൽ നിന്നു ഉത്തേജനം ഉൾകൊണ്ട് ഭാവന വരുത്തിയിരുന്ന പഴയ ബുദ്ധിജീവികളേ നിങ്ങൾക്ക് വിട ..ഇത് ഫേസ്ബുക്കിൽ നിന്നും ഭാവന വിരിയിക്കുന്ന ആധുനിക നട്ടപ്രാന്തന്മാരുടെ കാലമാണ് എന്നു ഉള്ളിൽ പറഞ്ഞു കൊണ്ട് പ്രാന്തൻ ഒരു സിഗരറ്റ് കത്തിച്ചു, എന്നിട്ട് തിളച്ച് തൂവി വന്ന ഭാവന ചൂടോടെ ബ്ലോഗിലേക്ക് വാങ്ങി വെക്കാൻ തീരുമാനിച്ചു .
പെട്രോളിനും ടീസലിനും വില കൂടിയപ്പോളും, നികുതി വര്ധനവ് വന്നപോളും ഒന്നും തെരുവിലേക്ക് ഇറങ്ങാതെ, ഫേസ്ബൂകിലുടെ മാത്രം പ്രതികരിച്ച് ആത്മ നിർവൃതി അടഞ്ഞിരുന്ന ചില യുവ തുർക്കികൾ, ചുംബന സമരത്തിനു വേണ്ടി കയറും പൊട്ടിച്ചു കൊച്ചിക്ക് വണ്ടി കേറാൻ പോന്ന വാർത്ത കേട്ടപ്പോ, ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ ഇന്ദ്രജിത്തിന്റെ പയസ് എന്ന കഥാപാത്രം പറഞ്ഞ ടയലോഗ് ആണ് പ്രാന്തന് ഓർമ വരുന്നത് - വിശാലമായ എണ്ണപ്പാടം കണ്ടിട്ടല്ലേ ഇവന്മാരുടെ ഈ ശുഷ്കാന്തി ?????
ചുംബിച്ചു പ്രതികരിക്കാൻ തീരുമാനിച്ച ന്യൂ ജെനറേഷൻ മിധുനങ്ങൾ ഒരു വശത്ത്... ഭാരത സംസ്കാരത്തെ സംരക്ഷിച്ചു, കാവി തുണി കൊണ്ട് മൂടി പുതപ്പിച്ചു ഭദ്രമായി വെക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന വർഗീയ സിംഗങ്ങൾ വേറൊരു വശത്ത് ....ഉമ്മ വെക്കൽ പൌരന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും, അതിനു ഭംഗം വരുത്തുന്നത് ഫാസിസം ആണെന്നും, ഫാസിസത്തെ തങ്ങൾ അരിവാളും,ചുറ്റികയും കൊണ്ട് വെട്ടിയും ഇടിച്ചും ഇല്ലാതാക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വിപ്ലവത്തിന്റെ മൊത്ത കച്ചവടക്കാർ മറ്റൊരു വശത്തും അണി നിരന്നു നില്കുംപോൾ, പ്രാന്തന് ഒരു തംശയം.. കുറച്ച് ഓവറല്ലേ ഇതൊക്കെ ??
കോഴിക്കോട്ടെ ഹോട്ടലിന്റെ പിറകിൽ നടന്ന dingolfication-ന്റെ, ജയ് ഹിന്ദ് ടി.വി പുറത്ത് വിട്ട ദ്രിശ്യങ്ങൾ കണ്ട, അരി ആഹാരം കഴിക്കുന്ന, ആർക്കും മനസിലാവും പബ്ലിക് ഡിസ്പ്ളേ ഓഫ് ആഫക്ഷൻ ഒന്നുമല്ല അവിടെ നടന്നതെന്ന്. പക്ഷെ അതിന്റെ പേരിൽ ഹോട്ടൽ തല്ലി തകർകേണ്ട കാര്യം എന്താ ??? ശെരി..തല്ലി തകർത്തു..ഉടനെ അതിനെതിരെ ഉമ്മ വെച്ച് പ്രതികരിച്ച് തകർക്കാൻ കുറെ എണ്ണം കുറ്റീം പറിചോണ്ട് ഓടേണ്ട ആവിശ്യം ഉണ്ടോ ??? പിന്നെ അതിനെ ചൊല്ലി രണ്ടു രാഷ്ട്രീയ പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലാൻ ഒരുങ്ങുന്നു.
അണ്ണന്മാരെ അണ്ണിമാരേ... നിങ്ങക്ക് പ്രതികരിക്കാനും,അല്ലെങ്കിൽ നാടിനു വേണ്ടി എന്തെല്ലും ചെയ്യണമെന്നും അത്രക്ക് മുട്ടി ഇരിക്കുവാണേൽ ഏതേലും govt. ആശുപത്രിയിലേക്ക് ചെല്ലു.. അതിന്റെ പരിസരം ഒന്ന് വൃത്തിയാക്കു..പല ആവിശ്യങ്ങളും ഉള്ള നിരാലംബരായ രോഗികൾ ഉണ്ട്. അല്ലെങ്കിൽ ശൌചാലയങ്ങൾ പോലുമില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളുണ്ട്, ചുംബനത്തിന്റെ മഹത്വവും, ഭാരതത്തിന്റെ സംസ്കാരവും,വിപ്ലവങ്ങളെപറ്റിയും ഒന്നും അറിയാത്ത, ഒരു നേരത്തെ ആഹാരം പ്രതീക്ഷിച്ചു കഴിയുന്ന ആത്മാക്കൾ ഉണ്ട് നമുക്ക് ചുറ്റും ... ഇതിനൊക്കെ എന്തേലും പരിഹാരം കാണു... പിന്നെ ഇത്രേമൊക്കെ പറയുന്ന ഞാൻ ഇവര്ക്കൊക്കെ വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.. എന്നാലും ഈ ലഹളയും പോർവിളിയുമൊക്കെ കാണുമ്പോ പറഞ്ഞു പോയതാ.
പ്രതികരിക്കണം..അത് ആണും പെണ്ണും ഒരുമിച്ച് നടകുനതിനെ അല്ല.. ബസിലും റോഡിലും തോണ്ടലും മുട്ടലുമൊക്കെ ആയി നടക്കുന്ന ഞരംബ് രോഗികള്ക്കെതിരെ... തല്ലി തകർക്കേണ്ടത് ഹോട്ടലുകൾ അല്ല..മനുഷ്യന്റെ മനസ്സിൽ ജാതിയുടെയും മതത്തിന്റെയും വിഷം കുത്തി വെച്ചു, ആയുധങ്ങൾ ശേഖരിച്ചു വെക്കുന്ന അംബലങ്ങലും പള്ളികളും പാർട്ടി ഓഫീസുകളും ആണ്....
പിന്നെ ഈ സദാചാര പോലീസുകാരുടെ തനികോണം ഫേസ്ബുക്കിലെ ഉമ്മ-അനുകൂലികളുടെ പോസ്റ്റുകൾക്ക് താഴെ അവരു കൊടുത്തിരിക്കുന്ന കമന്റ്സിൽ നിന്ന് മനസിലാവും. ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്ന കാമം, അശ്ലീല കമന്റുകളിൽ കൂടി പറഞ്ഞ് തീർക്കുന്ന ഇവനെയൊക്കെ വിളിക്കേണ്ട പേരും, കൊടുക്കേണ്ട മരുന്നും വേറെ ആണ് .... പ്രാന്തൻ കുറച്ച് ഓവറായോ എന്നൊരു സംശയം ;)
ഇന്ന് സദാചാരത്തിന്റെ പേരും പറഞ്ഞു കാമം പറഞ്ഞു തീർകുന്ന സദാചാര പോലീസിലെ ചില ഉന്നത ഉദ്യോഗസ്തന്മാർ തന്നെയാണ് , സോളാർ അക്കന്റെ വീഡിയോ കണ്ടവരെ പോലീസ് പൊക്കുമെന്ന് ഒരു ശ്രുതി വന്നപ്പോ, കേരളത്തിലെ എല്ലാ ജനങ്ങളെയും ഇടാനും മാത്രം വല്ല്യ തടവറ ഇല്ല എന്ന് ഉറക്കെ ഗർജിച്ചവർ എന്നത് വിരോധാഭാസമല്ലേ എന്ന് പ്രാന്താനൊരു സംശയം ??? അതോ പ്രാന്തന് പ്രാന്തായത് കൊണ്ട് ചുമ്മാ തോന്നുന്നതാണോ ?? ആര്ക്കറിയാം..ഓര്ക്കുമ്പോ തന്നെ പ്രാന്ത് പിടിക്കുന്നു :O
പ്രാന്താന്റെ പ്രാന്ത് വായിക്കാൻ സന്മനസ് കാണിച്ച താങ്കള്ക്ക് പ്രാന്തന്റെ നല്ല നമസ്കാരം .. :p
വാൽ കഷ്ണം: എന്തായാലും സൌരോർജത്തിൽ ജ്വലിച്ചു നിന്നിരുന്ന ചാണ്ടിച്ചനും പിള്ളാരും ,പിന്നെ തിരഞ്ഞെടുപ്പിൽ നിരത്തി പിടിച്ച് തോറ്റത് കാരണം തല പുറത്ത് കാണിക്കാൻ പറ്റാത്ത ഊത്ത് കോണ്‍ഗ്രസുകാരും മനസുകൊണ്ടെങ്കിലും കൊഴികൊട്ടെ ഹോട്ടെലിനു നന്ദി പറയുന്നുണ്ടാവും.

No comments:
Post a Comment